കാഞ്ഞിരപ്പള്ളി : നഗരത്തിലെ തിരക്കേറിയ കോവിൽക്കടവ് പാറക്കടവ് റോഡിലെ കെ.എം.എ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കെ.എം.എ ഹാൾ, നൈനാർ ജുമാമസ്ജിദ്, ജമാ അത്ത് ഇസ്ലാമി മസ്ജിദ്, ദാറുൽ സലാം അറബിക് സ്‌കൂൾ, മൈക്കാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, നൂറുൽ ഹുദാ യു.പി സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള കവാടഭൂമിയാ ണ് ജംഗ്ഷൻ. ജില്ലാ പഞ്ചായത്ത് മുൻ കൈയെടുത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.