കോട്ടയം: സഹകരണ മേഖലയിലെ ജനാധിപത്യ ധ്വംസനത്തിനും കേരള ബാങ്ക് രൂപീകരണത്തിനുമെതിരെ യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, യു.പി. ചാക്കപ്പൻ, ജാൻസ് കുന്നപ്പള്ളി, സണ്ണി പാമ്പാടി, അഡ്വ.ജി.ഗോപകുമാർ, അഡ്വ.ജോണി ജോസഫ്, വി.ജെ. ലാലി, ബാബു.കെ.കോര,സുനു ജോർജ്, ആന്റണി ജേക്കബ്, എ.എം. മാത്യു, സാജൻ തൊടുക, ചാൾസ് ആന്റണി, കെ.കെ.രാജു, ജോർജ് ഫിലിപ്പ്, കെ.കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു