കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി - എരുമേലി റോഡിൽ ഇരുപത്തി ആറാം മൈൽ മേരി ക്യൂൻസ് ആശുപത്രിക്കും ഒന്നാം മൈലിനും ഇടയിൽ അറവുശാല മാലിന്യം തള്ളിയ നിലയിൽ. ചത്ത പശുക്കിടാവിനെ ഉൾപ്പെടെയാണ് സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറവിൽ തള്ളിയത്. പ്രദേശമാകെ ദുർഗന്ധം വമിച്ചതോടെ ഇതുവഴിയുള്ള യാത്രയും ദുസഹമായി. തെരുവ് നായ്ക്കൾ കൂട്ടത്തോടെ മാലിന്യം കഴിക്കാനെത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. 26–ാം മൈൽ മുതൽ കൂവപ്പള്ളിവരെയുള്ള ' മാതൃക റോഡാണിത്. നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം അധികൃതർ നടത്തിയെങ്കിലും നടപ്പായില്ല. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.