ചിറക്കടവ് : പൊൻകുന്നം-മണിമല റോഡിൽ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം. ഇന്നലെ പുലർച്ചെ ചിറക്കടവ് ഷാപ്പുപടിക്ക് സമീപം വച്ചാണ് ബൈക്കിലെത്തിയ ആൾ മാലപൊട്ടിക്കാൻ ശ്രമിച്ചത്. ഇതിനിടെ വീട്ടമ്മ റോഡിൽ വീഴുകയും ബഹളംവയ്ക്കുകയും ചെയ്തതോടെ ഇയാൾ രക്ഷപ്പെട്ടു.