പൊൻകുന്നം : ചിറക്കടവ് സർവീസ് സഹകരണബാങ്കും, ഇന്ദിരാസ്മൃതി ട്രസ്റ്റും ചേർന്ന് പൈക ലയൺസ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധതാനിവാരണ സമിതിയുടെയും സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് പി.എൻ.ദാമോദരൻ പിള്ള ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ജോർജ് വി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ കുറിഞ്ഞിയിൽ, ലാജി തോമസ്, കെ.ആർ.സോമശേഖരൻ നായർ, ശ്യാംബാബു, മേഴ്‌സി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.