kob-chandran-55-jpg

പാലാ : കെട്ടിടനിർമ്മാണത്തിനിടെ കാൽവഴുതി വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടനാട് കൊച്ചുപറമ്പിൽ കെ.വി. ചന്ദ്രൻ (55) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30 ഒടെ നെല്ലിയാനി പള്ളിക്ക് സമീപമായിരുന്നു അപകടം. നിർമ്മാണ തൊഴിലാളിയായ ചന്ദ്രൻ കെട്ടിടത്തിൽ മച്ച് വാർക്കുന്നതിനായി തട്ട് അടിച്ച ശേഷം ഇറങ്ങുമ്പോൾ കാൽ വഴുതിവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സമ്മ കുറിച്ചി കോയിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: മനീഷ് ചന്ദ്രൻ, മിനു. മരുമക്കൾ: അമ്പിളി, അരുൺ പുളിന്താനം കുറിച്ചിത്താനം (സൗദി).