വൈക്കം: വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവം യോഗക്ഷേമസഭ വൈക്കം ഉപസഭ അഹസ്സായി ആഘോഷിക്കും.അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി യോഗക്ഷേമസഭ നടത്തിവരുന്ന പരമ്പരാഗത ചടങ്ങാണിത്. അഹസിനുള്ള അരിഅളക്കൽ തിങ്കളാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക്‌ശേഷം നാലമ്പലത്തിനകത്ത് പ്രസിഡന്റ് വാസദേവൻ പോറ്റി നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി. ജയകുമാർ, മുട്ടസ്സ്മന കേശവൻ നമ്പൂതിരി, സെക്രട്ടറി വടശ്ശേരി കൃഷ്ണൻ നമ്പൂതിരി, വാസദേവൻ നമ്പൂതിരി കണ്ണികുളത്ത്, അജിതൻ നമ്പൂതിരി, പ്രസാദ് നീലമന എന്നിവർ പങ്കെടുത്തു. കലാമണ്ഡപത്തിൽ ചൊവ്വാഴ്ച വൈകിട്ട് 3.00ന് ആയാംകുടി വാസദേവൻ സംഘത്തിന്റെ സംഗീതസദസ്സ്, വൈകിട്ട് 4.00ന് യോഗക്ഷേമസഭ വനിതാ വിഭാഗത്തിന്റെ തിരുവാതിരകളി, തൃപ്പൂണിത്തുറ അന്യോന്യം ഗ്രൂപ്പിന്റെ തിരുവാതിരകളി എന്നിവയും നടക്കും.