വൈക്കം: മഹാദേവക്ഷേത്രത്തിലെ ചുറ്റമ്പലചുവരുകളിലെ ലക്ഷദീപത്തിന്റെ കുത്തുവിളക്കുകൾ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ഉത്സവം തുടങ്ങിയതോടെ എല്ലാദിവസവും ലക്ഷദീപങ്ങൾ വഴിപാടായി തെളിക്കുന്നുണ്ട്. എണ്ണക്കറകളും മറ്റും വീണ് മുഷിഞ്ഞ വിളക്കുകൾ വൃത്തിയാക്കി. ക്ഷേത്രത്തിന്റെ മതിൽക്കകത്തുള്ള ചുറ്റുപ്രദേശങ്ങളിലും ശുചീകരണം നടത്തി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു വി. ണ്ണേഴൻ ഉദ്ഘാടനം ചെയ്തു. പ്രഥമദ്ധ്യാപിക പി ആർ. ബിജി, സി. പി. ഒ. ടി. ശ്രീനി, എ. സി. പി. ഒ. അമൃത പാർവ്വതി, ഇ. എൻ. ചന്ദ്രബാബു, കെ. പി. മനോജ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.