വൈക്കം: കേരള ലോട്ടറിയുടെ വില 30 രൂപയിൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചാൽ ലോട്ടറി മേഖല പ്രതിസന്ധിയിലാകുമെന്നും വില കൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി. യു.സി സമരം ആരംഭിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.
യൂണിയന്റെ താലൂക്ക് കൺവെൻഷനും, സമരപ്രഖ്യാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. ആർ. സജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. പി. വി. പ്രസാദ്, വി. ടി. ജെയിംസ്, അഡ്വ. പി. വി. സുരേന്ദ്രൻ, കെ. വി. ചിത്രാംഗദൻ, ബാബു പൂവനേഴത്ത്, എം. ശശി, ഇടവട്ടം ജയകുമാർ, മോഹൻ കെ. തോട്ടുപുറം, വിജയമ്മ ബാബു, റ്റി. ഡി. സുധാകരൻ, ജി. രാജീവ്, സി. എസ്. സലിം, വി. അരവിന്ദൻ എന്നിവർ പ്രസംഗിച്ചു. ലോട്ടറി വില്പന നടത്തി ജീവിക്കുന്ന മൂന്ന് ലക്ഷം കുടുംബങ്ങളുടെ വരുമാനമാർഗ്ഗം ഇല്ലാതാക്കുന്ന സർക്കാർ നടപടിക്കെതിരെ 15, 16 തീയതികളിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം സമരപരിപാടി പ്രഖ്യാപിക്കുമെന്ന് യോഗം അറിയിച്ചു.