തലയോലപ്പറമ്പ് :ചെമ്പ് പഞ്ചായത്ത് 2019-20 സാമ്പത്തിക പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷി കുട്ടികളുടെ കലോത്സവം 'വർണ്ണം 2019 ' സംഘടിപ്പിച്ചു. ബ്രഹ്മമംഗലത്ത് നടന്ന കലോത്സവം സിനിമാ താരം മധുപുന്നപ്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.പി സനൽ കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജി. ഷീബ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സീനാ ബിജു, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ സുനിൽ, പഞ്ചായത്തംഗങ്ങളായ കെ. കെ രമേശൻ, കെ. ആർ ചിത്രലേഖ, റെജി മേച്ചേരി, സ്മിതാ പ്രിൻസ്, സി ഡി എസ് ചെയർപേഴ്‌സൺ സജിത രാജേന്ദ്രൻ, സിന്ധു വാസുദേവൻ,ലേഖ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.