വൈക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിൽ ഉദയനാപുരം പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തലയാഴം പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ജെസ്സിമോൾ മനോജ് ഉദ്ഘാടനം ചെയ്തു.വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലത അശോകൻ, ഉഷാകുമാരി, പി.ശകുന്തള, ഡി.സുനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ടി.കെ.രാജേന്ദ്രൻ, അനിജി പ്രസാദ്, ശ്രീദേവിജയൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ഹേമ, തുടങ്ങിയവർ പ്രസംഗിച്ചു.വിജയികൾക്ക് സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക സമ്മാനങ്ങൾ വിതരണം ചെയ്തു.