കോട്ടയം: ദേവസ്വം ബോർഡിൽ വിശ്വകർജരുടെ സംവരണതോത് ഉയർത്തണമെന്ന് അഖിലകേരള വിശ്വകർ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.എൻ. ശശിധരൻ ആവശ്യപ്പെട്ടു. മഹാസഭ അകലക്കുന്നം യൂണിയൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളും ദേവീ- ദേവന്മാർക്ക് ചാർത്താനുള്ള ആഭരണങ്ങളും നിർമിക്കുന്ന ശാസ്ത്രാവബോധവും പൗരാണിക പാരമ്പര്യവുമുള്ള വിശ്വകർമസമൂഹത്തിന് മതിയായ സംവരണം ലഭിക്കണം. 2021 ലെ ജനസംഖ്യാകണക്കെടുപ്പിൽ വിശ്വകർമജരുടെ കൃത്യമായ എണ്ണംരേഖപ്പെടുത്തി അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിന് സെൻസസ് ഫോറത്തിൽ വിശ്വകർമ എന്ന പ്രത്യേകകോളം ഉൾപ്പെടുത്തണമെന്നും ശശിധരൻ ആവശ്യപ്പെട്ടു.
പുതിയ യൂണിയൻ ഭാരവാഹികളായി പി.എ. ഗോപാലൻ (പ്രസിഡന്റ്), പി.എൻ. ശശീന്ദ്രൻ ( സെക്രട്ടറി), എസ്. രാജീവ്, കെ.രാധാകൃഷ്ണൻ ( ബോർഡ് മെമ്പർ), സി.കെ. ബാലകൃഷ്ണൻ ആചാരി, കെ.കെ.പ്രഭാകരൻ ആചാരി ( വൈസ് പ്രസിഡന്റ്), കെ.ജി. തങ്കപ്പൻ, കെ.ബി. മോഹൻലാൽ (ജോ.സെക്രട്ടറി), ടി.സി. രഘു (ഖജാൻജി), പി.എൻ. കേശവൻകുട്ടി, എം.ടി. പ്രസാദ്, എൻ. വിശാഖ്, പൊന്നമ്മ പ്രഭാകരൻ, കെ.എസ്. വിജയകുമാർ, കെ.എസ്. മണി, എ.ജി. ശങ്കരൻകുട്ടി ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.