പൊൻകുന്നം: ആദ്യകാല നാടക നടനും പ്രവാസിയുമായ പുതുപ്പറമ്പിൽ പി.ജെ തോമസ് (83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ(തുമ്പമൺ എഴുത്തുപുരക്കൽ(മണ്ണിൽ) കുടുംബാഗമാണ്. മക്കൾ: ലാലിച്ചൻ (മസ്‌കറ്റ്), ലെജി (ദുബായ്), ലെനീഷ് (ബിസിനസ്സ്), ലൈസാമ്മ, ലൈന, റൂബി. മരുമക്കൾ: സൂസൻ (കോയിപ്പുറം തുമ്പമൺ), സുബി (പ്ലാവ് വെച്ചതിൽ കുമളി) സിമി (പുതുപ്പറമ്പിൽ, കൂവപ്പള്ളി), സെബാസ്റ്റ്യൻ (മണക്കാട്ട്, പള്ളിക്കത്തോട്), ജോർജുകുട്ടി (പൂവത്തുങ്കൽ, വിഴിക്കത്തോട്), ജോജി (മുളകുപാടം, ചങ്ങനാശ്ശേരി).