ചങ്ങനാശേരി: ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തിൽ തിരുനാളിന് വികാരി ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ സി.എം.ഐ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പ്രധാന തിരുനാൾ ദിനമായ 24ന് 5.45ന് വി.കുർബാന-ഫാ.ജെറിൻ വലിയപറമ്പിൽ എം.സി.ബി.എസ്, 8 ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ.തോമസ് കൂടപ്പാട്ട് സി.എം.ഐ, തിരുനാൾ സന്ദേശം-ഫാ.ജെയിംസ് മഠത്തിൽച്ചിറ സി.എം.ഐ, 11ന് വി.കുർബാന-ഫാ.ജോൺസൺ ചാലയ്ക്കൽ, 3ന് കൂനന്താനം ചാപ്പലിൽ ആഘോഷമായ വി.കുർബാന, പ്രസംഗം ഫാ.സെബാസ്റ്റ്യൻ ചൊവ്വരാൻ സി.എം.ഐ, 4.30ന് ലദീഞ്ഞ് ദൈവാലയത്തിലേയ്ക്ക് തിരുനാൾ പ്രദക്ഷിണം-ഫാ.അലോഷ്യസ് വിളയിൽ സി.എം.ഐ, ഫാ.സെബി ഷാൻ ചുളളിക്കൽ സി.എം.ഐ, 7.30ന് കൊടിയിറക്ക്, ആശീർവാദം.