ചങ്ങനാശേരി: വനിതാ വികസന കോർപ്പറേഷന്റെ സഹായത്തോടെ ളായിക്കാട്ട് ബൈപ്പാസിൽ ആരംഭിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നർമ്മാണോദ്ഘാടനം പെരുന്ന ഇ എം എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്ത് കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.എസ്. സലീഖ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി. സി റിപ്പോർട്ട് അവതരിപ്പിച്ചു. ദീർഘദൂര യാത്രക്കാരായ വനിതകൾക്ക് സുരക്ഷിതമായ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഭാഗ്യക്കുറി വകുപ്പിന്റെ ധനസഹായത്തോടെയാണ് നിർമ്മാണം. 20 സെന്റ് സ്ഥലത്ത് 45 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. ആധുനിക രീതിയിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ചേരുന്ന വിധമാണ് നിർമ്മാണം നടത്തുന്നത്.