കോട്ടയം: തുള്ളിക്ക് ഒരു കുടമായി പെയ്ത മഴയിൽ നനഞ്ഞ് കലയുടെ മാരിവില്ല് തെളിഞ്ഞു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാന വേദിയായ എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അറബിക്, സംസ്കൃത കലോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ പി.ആർ.സോന ഉദ്ഘാടനം ചെയ്തു.
ഇനി പതിനഞ്ച് വരെ നഗരത്തിലെ കാറ്റിൽ പോലും ഈണവും താളവും അലിയും. എം.ഡി.സെമിനാരി എച്ച്.എസ്.എസ്, സെൻ്റ് ജോസഫ് ജി.എച്ച്.എസ്.എസ്, സെൻ്റ് ആൻസ് ജി.എച്ച്.എസ്.എസ്, ബേക്കർ എച്ച്.എസ്.എസ്, വിദ്യാധിരാജ എച്ച്.എസ്.എസ് എന്നിവയാണ് വേദികൾ. ഇന്നലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ചവിട്ടുനാടകം അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്.
ഇന്നത്തെ മത്സരങ്ങൾ
വേദി-1
എം.ഡി.സെമിനാരി എച്ച്.എസ്.എസ്
രാവിലെ മുതൽ അറബന മുട്ട് (ഹൈസ്കൂൾ, ഹയർസെക്കൻഡറി )
ദഫ് മുട്ട് (ഹൈസ്കൂൾ, ഹയർസെക്കൻഡറി)
കോൽക്കളി (ഹൈസ്കൂൾ, ഹയർസെക്കൻഡറി)
വേദി 2
എം.ഡി.സെമിനാരി ഹൈസ്കൂൾ
രാവിലെ 9ന് മലയാളം പദ്യംചൊല്ലൽ (യു.പി)
10ന് മലയാളം പദ്യം ചൊല്ലൽ (എച്ച്.എസ്)
11ന് മലയാളം പദ്യം ചൊല്ലൽ (എച്ച്.എസ്.എസ്)
12ന് മലയാളം പ്രസംഗം (യു.പി)
2ന് മലയാളം പ്രസംഗം (എച്ച്.എസ്)
3ന് മലയാളം പ്രസംഗം (എച്ച്.എസ്.എസ്)
വേദി-3
എം.ഡി.എസ് എച്ച്.എസ് ലൈബ്രറി ഓഡിറ്റോറിയം
രാവിലെ 9ന് ഹിന്ദി പദ്യം ചൊല്ലൽ (യു.പി)
10ന് ഹിന്ദി പദ്യംചൊല്ലൽ (എച്ച്.എസ്)
11ന് ഹിന്ദി പദ്യംചൊല്ലൽ (എച്ച്.എസ്.എസ്)
12ന് ഹിന്ദി പ്രസംഗം (യു.പി)
2ന് ഹിന്ദി പ്രസംഗം (എച്ച്.എസ്)
3ന് ഹിന്ദി പ്രസംഗം (എച്ച്.എസ്.എസ്)
വേദി 4
എം.ഡി.എസ് എച്ച്.എസ്.എസ് ക്ളാസ് റൂം
രാവിലെ 9ന് ഇംഗ്ളീഷ് പദ്യം ചൊല്ലൽ (യു.പി)
10ന് ഇംഗ്ളീഷ് പദ്യം ചൊല്ലൽ (എച്ച്.എസ്)
11ന് ഇംഗ്ളീഷ് പദ്യം ചൊല്ലൽ (എച്ച്.എസ്.എസ്)
12ന് ഇംഗ്ളീഷ് പ്രസംഗം (യു.പി)
2ന് ഇംഗ്ളീഷ് പ്രസംഗം (എച്ച്.എസ്)
3ന് ഇംഗ്ളീഷ് പ്രസംഗം (എച്ച്.എസ്.എസ്)
വേദി 5
വിദ്യാധിരാജ എച്ച്.എസ് ഓഡിറ്റോറിയം
രാവിലെ 9ന് മോണോ ആക്ട് (എച്ച്.എസ് ബോയ്സ് )
10ന് മോണോ ആക്ട് (എച്ച്.എസ് ഗേൾസ്)
11ന് മോണോ ആക്ട് (എച്ച്.എസ്.എസ് ബോയ്സ്)
12ന് മോണോ ആക്ട് (എച്ച്.എസ്.എസ് ഗേൾസ്)
1.30ന് മോണോ ആക്ട് (യുപി)
വേദി-6
എം.ഡി എൽ.പി.എസ് ഓഡിറ്റോറിയം
രാവിലെ 9ന് മാപ്പിളപ്പാട്ട് (യു.പി)
10ന് മാപ്പിളപ്പാട്ട് (എച്ച്.എസ് ബോയ്സ്)
11ന് മാപ്പിളപ്പാട്ട് (എച്ച്.എസ് ഗേൾസ്)
12ന് മാപ്പിള്ളപ്പാട്ട് (എച്ച്.എസ്.എസ് ബോയ്സ്)
2ന് മാപ്പിളപ്പാട്ട് (എച്ച്.എസ്.എസ് ഗേൾസ്)
വേദി 7
സെന്റ് ജോസഫ് സി.ജി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം
മോഹിനിയാട്ടം എച്ച്.എസ്.എസ് (ഗേൾസ്)
മോഹിനിയാട്ടം (യു.പി,) ഹൈസ്കൂൾ
കേരളനടനം - എച്ച്.എസ് (ബോയ്സ്)
കേരളനടനം- എച്ച്.എസ്.എസ് (ബോയ്സ്)
കേരളനടനം എച്ച്.എസ് (ഗേൾസ്)
കേരളനടനം-എച്ച്.എസ്.എസ് (ബോയ്സ്)