വൈക്കം: വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസം വിവിധ കേന്ദ്രങ്ങളിൽ നിന്നും സമുദായ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട താലപ്പൊലി ആകർഷകമായി. വാദ്യമേളങ്ങളും, മുത്തുക്കുടകളും താലപ്പൊലിക്ക് നിറശോഭയേകി.
കേരള ഗണക സമുദായത്തിന്റെ നേതൃത്വത്തിൽ തോട്ടുവക്കം പടിഞ്ഞാറെ പാലത്തിൽ നിന്നും താലപ്പൊലി പുറപ്പെട്ടു. ഇണ്ടംതുരുത്തി ഹരിഹരൻ നമ്പൂതിരി പൂജകൾ നടത്തി. പ്രസിഡന്റ് ദീപാ ഗോപി, സെക്രട്ടറി മഞ്ജു സുരേഷ്, രമണി രാമചന്ദ്രൻ, ദീപ ജ്യോതി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ജില്ലാ താലൂക്ക് തല നേതാക്കളും പങ്കെടുത്തു.
ആൾ ഇൻഡ്യാ വീരശൈവ മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി വർണ്ണാഭമായി. വടക്കേകവല ശ്രീശാസ്താ ക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷമാണ് താലപ്പൊലി പുറപ്പെട്ടത്. താലൂക്ക് ജില്ലാ നേതാക്കളായ ഇന്ദിരാ ജയകുമാർ, പത്മാകണ്ണൻ, പ്രമീളാ മോഹൻ, പ്രിയ, രാധാ സതീശൻ, കെ. കെ. ചെല്ലപ്പൻ, രവീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.
അഖില കേരള വിശ്വകർമ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെയും, കേരള വിശ്വകർമ്മ മഹിളാസംഘത്തിന്റെയും നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. യൂണിയൻ പ്രസിഡന്റ് പി. ജി. ശിവദാസൻ, സെക്രട്ടറി എസ്. കൃഷ്ണൻ, ട്രഷറർ എസ്. ശ്രീകുമാർ, മഹിളാ സംഘം പ്രസിഡന്റ് വിലാസിനി ശിവരാമൻ, സെക്രട്ടറി ഓമന വിജയൻ, തുളസി സുരേന്ദ്രൻ, യുവജനസംഘം പ്രസിഡന്റ് അരുൺ ശശി, സെക്രട്ടറി ബിമൽ കുമാർ, സജിത് എന്നിവർ നേതൃത്വം നൽകി.
കേരള പട്ടാര്യസമാജം വൈക്കം കുലശേഖരമംഗലം ശാഖകളുടെ നേതൃത്വത്തിൽ താലപ്പൊലി നടത്തി. പ്രസിഡന്റ് വി. പ്രകാശൻ പിള്ള, സെക്രട്ടറി മോഹൻ പുതുശ്ശേരി, വനിതാ സമാജം പ്രസിഡന്റ് ഷീലാ പ്രകാശ്, സെക്രട്ടറി വിജി ചന്ദ്രശേഖരൻ, സീമ സന്തോഷ്, രത്‌നമ്മ ചാത്തനാട്ട്, വത്സല വല്ലേച്ചിറ, വി. കെ. ഉത്തമൻ പിള്ള, ബാബു വല്ലേച്ചിറ എന്നിവർ നേതൃത്വം നൽകി.