manu

അടിമാലി: പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് വാൻ ഓടിച്ചിരുന്ന യുവാവ് മരിച്ചു.കുരിശുപാറ തോട്ടിക്കാട്ടിൽ മനു(30) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി പത്തരയോടെ പീച്ചാട് നിന്നും കുരിശുപാറക്ക് വരുന്നതിനിടയിൽ കുരിശുപാറ ടൗണിനും കുരിശുപാറ ശ്രീ മഹാദേവ ക്ഷേത്രത്തിനും ഇടയിൽ വച്ചാണ് അപകടം സംഭവിച്ചത്. അപകടം നടന്ന വിവരം വൈകിയാണ് പരിസരവാസികൾ അറിഞ്ഞ്.വിവരമറിഞ്ഞ് പ്രദേശവാസികൾ എത്തിയപ്പോഴേക്കും വാഹനം പാതി വെള്ളത്തിൽ മുങ്ങിയിരുന്നു. ഏറെ പണിപ്പെട്ടാണ് ഓടിക്കൂടിയവർ ചേർന്ന് മനുവിനെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.പിതാവ്: മണി, മാതാവ്: ശോഭ, സഹോദരങ്ങൾ: മഞ്ചു, മായ