വൈക്കം: വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവം യോഗക്ഷേമസഭ വൈക്കം ഉപസഭ അഹസായി ആഘോഷിച്ചു.
രാവിലെ വൈക്കത്തപ്പന് നടത്തിയ പ്രത്യേക പൂജകൾക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തി റ്റി. ഡി. നാരായണൻ നമ്പൂതിരി, ജിഷ്ണു ദാമോദരൻ നമ്പൂതിരി എന്നിവർ കാർമ്മികരായിരുന്നു. അഹസ്സിന് ശേഷം സദ്യയും നടത്തി. ആയാംകുടി വാസുദേവൻ സംഘം സംഗീതച്ചേരി നടത്തി. വൈകിട്ട് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കലാമണ്ഡപത്തിൽ തിരുവാതിരകളി, തൃപ്പൂണിത്തുറ അന്യോന്യം ഗ്രൂപ്പിന്റെ തിരുവാതിരകളി എന്നിവ നടത്തി. ശിവാംഗനി, ശ്രീജ രാജീവ് എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര ചടങ്ങുകൾക്ക് പ്രസിഡന്റ് വാസുദേവൻ പോറ്റി, അജിതൻ നമ്പൂതിരി, പ്രസാദ് നീലമന, വടശ്ശേരി കൃഷ്ണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി കണ്ണികുളത്ത് എന്നിവർ നേതൃത്വം നൽകി.