കോട്ടയം: കോട്ടയത്തും ഇനി ഓൺലൈൻ ടാക്സിയുടെ കാലം. ഊബർ, ഓല പോലെ RYDZ എന്ന മൊബൈൽ ആപ്ളിക്കേഷൻ വഴിയാണ് സംവിധാനം. 14ന് നടപ്പാകും. നഗരത്തിന് പുറമേ ഗ്രാമത്തിലും സർക്കാർ നിശ്ചയിച്ച നിരക്കിൽ ടാക്സി, ഓട്ടോറിക്ഷളുടെ സേവനം ലഭിക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്ളേ സ്റ്റോറിൽ നിന്ന് ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്താൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനത്തിന്റെ ലിസ്റ്റ് ലഭിക്കും. പോകേണ്ട സ്ഥലം ആപ്പിൽ രേഖപ്പെടുത്തി ബുക്ക് ചെയ്യാം. ആപ്പിലൂടെ കൺഫർമേഷനും ലഭിക്കും. ആപ്പിലൂടെ ലോക്കേഷൻ നോക്കി വാഹനം അരികിലെത്തും. കോഴിക്കോട് തുടങ്ങി തിരുവനന്തപുരം, കൊച്ചി പാലക്കാട് ജില്ലകളിൽ വിജയകരമായതിനെ തുടർന്നാണ് കോട്ടയത്തും സംവിധാനം നടപ്പാക്കുന്നതെന്ന് സംരംഭകരായ പ്രമോദ് കോട്ടപ്പള്ളി, റെക്സ് ആൻ്റണി, പ്രിയ സോണി എന്നിവർ പറഞ്ഞു.