f

തലയോലപ്പറമ്പ്: കുട്ടികളെ ഇറക്കി മടങ്ങുംവഴി കാരിക്കോട് ഗീവർഗീസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ബസിന് തീപിടിച്ചു . ഇന്നലെ വൈകിട്ട് 5 മണിയോടെ വെള്ളൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ഫയർ യൂണിറ്റെത്തിയാണ് തീയണച്ചത്. തീയും പുകയും ഉയർന്ന ഉടൻ ഡ്രൈവർ കാരിക്കോട് വട്ടക്കാട്ടിൽ സജീവൻ (48), ആയ കൂവപ്പള്ളിൽ ബിന്ദു (40) എന്നിവർ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായതെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു. ബസിന്റെ ഉൾഭാഗം പൂർണ്ണമായും കത്തിനശിച്ചു.