പൊൻകുന്നം : കെ.എസ്.എഫ്.ഇ പൊന്നോണ ചിട്ടയിലെ വിജയിക്കുള്ള സമ്മാനവിതരണം
ഡയറക്ടർ ബോർഡംഗം അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ബി.ഗോപകുമാർ അദ്ധ്യക്ഷനായി.
സമ്മാന ജേതാവ് ടി.എം.തങ്കപ്പന് സമ്മാനമായ റോയൽ എൻഫീൽഡ് ബൈക്കിന് തുല്യമായ തുകയാണ് കൈമാറിയത്. റീജിയണൽ സീനിയർ മാനേജർ കെ.എം.ഷാജി, എസ്.സജു, അസിസ്റ്റന്റ് മാനേജർമാരായ ടി.എൻ. മനോജ്,ടി.ടി.അനുന തുടങ്ങിയവർ സംസാരിച്ചു.