കാഞ്ഞിരപ്പള്ളി : ഉന്നത വിദ്യാഭ്യാസരംഗത്തെ തുല്യത ഉറപ്പവരുത്തണമെന്ന ആവശ്യപ്പെട്ട് പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഭ്യാസ തുല്യത സംരക്ഷണ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി. സെന്റ് ആന്റണീസ് ഗ്രൂപ്പ് ഒഫ് കോളജുകളുടെ ഡയറക്ടർ ഡോ.ആന്റണി നിപ്പേൽ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ജിജി വർഗ്ഗീസ്, ഡോ.രാജേഷ് മേനോൻ, ഡോ.എ.ജി. രാജീവൻ, ജോസ് ആന്റണി മധുസൂദനൻ എ.ആർ, സി.മേഴ്‌സി വളയം,ആന്റണി മാർട്ടിൻ, വി.ജെ. മാത്യു, റ്റിജോമോൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ജാഥ 15 ന് തിരുവനന്തപുരത്ത് സമാപിക്കും.