
കോട്ടയം : കേരള വിധവ വയോജനക്ഷേമസംഘം ജില്ലാ സമ്മേളനം കോട്ടയം വിശ്വഹിന്ദുപരിഷത്ത് ഹാളിൽ സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. സരള ഉപേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സുജാതൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജലജ മണവേലി, ഓമന രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്തെ വിധവകളും വയോജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിഷൻ രൂപീകരിക്കുക, വിധവ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, വിധവകൾക്ക് 25 കിലോ അരി റേഷൻകട വഴി സൗജന്യമായി നല്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഭാരവാഹികളായി സരള ഉപേന്ദ്രൻ (പ്രസിഡന്റ്), പൊന്നമ്മ കാളശേരി, എ.ബി. ശാന്തകുമാരി (വൈസ് പ്രസിഡന്റ്) ചന്ദ്രമതി, മഞ്ചുഷ മാഞ്ഞൂർ (സെക്രട്ടറി) കുമാരി കാരയ്ക്കൽ, വത്സമ്മ രാജു (ജോയിന്റ് സെക്രട്ടറി) സരളമ്മ ബാഹുലേയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.