തലപ്പാടി: തലപ്പാടി എസ്.എം.ഇ കോളേജിനു മുൻവശത്തെ കൊടുംവളവിൽ രണ്ടു വാഹനാപകടങ്ങൾ. ഇന്നലെ വൈകിട്ട് 7.15 ഓടെയാണ് ആദ്യ അപകടമുണ്ടായത്. മണർകാട് ഭാഗത്തു നിന്നും വന്ന ഇന്നോവ കാറും പുതുപ്പള്ളി ഭാഗത്തു നിന്നും പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. തൃശ്ശൂർ മാള സ്വദേശി സാഹിദ് (22) ആണ് പിക്കപ്പ് വാൻ ഓടിച്ചത്. പുതുപ്പള്ളി പരിയാരം കുന്നത്ത് വീട്ടിൽ ബിനുമോൻ ആണ് ഇന്നോവ ഓടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവച്ചിട്ടുണ്ട്. 7.40 ഓടെ ഇതേസ്ഥലത്ത് സ്‌കൂട്ടറും ബൈക്കും തമ്മിലും കൂട്ടിയിടിച്ചു. യാത്രക്കാർക്ക് പരിക്കില്ല.