കറുകച്ചാൽ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിൽ പാർക്കുചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് ഇടിച്ചു കയറി. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. അപകട ശേഷം കാറുമായി രക്ഷപെട്ട യുവാവിനെ കറുകച്ചാൽ പൊലീസ് പിടികൂടി. നെടുംകുന്നം മാണികുളം ബിബിനാണ് (34) അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് 5.45ന് കറുകച്ചാൽ-മണിമല റോഡിൽ മാണികുളത്തിന് സമീപമായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തു നിന്നെത്തിയ കാർ മാണികുളത്തെ തട്ടുകടയ്ക്ക് മുൻവശത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുവാനെത്തിയ സ്കൂട്ടർ യാത്രികർ പെട്ടന്ന് മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.