കോട്ടയം: ഒൻപതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി. താഴത്തങ്ങാടി അറുപുഴ അബീന മൻസിലിൽ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് തെരുവിന്റെ വടക്കേതിൽ ഷാജഹാനെ (ഷാജി -43) യാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സൂചനയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പ്രതിയെക്കുറിച്ച് വിവരം നൽകിയത്. പത്ത് വർഷത്തോളം വിദേശത്തായിരുന്ന ഷാജഹാൻ മടങ്ങിയെത്തി താഴത്തങ്ങാടി കേന്ദ്രീകരിച്ച് വണ്ടി പൊളിക്കുന്ന വർക് ഷോപ്പും താഴത്തങ്ങാടി അറുപുഴയിൽ ഒരു തുണിക്കടയും നടത്തുകയായിരുന്നു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.