വിരിപ്പുകാല : ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ വിരിപ്പുകാലാ ശ്രീനാരായണ കേന്ദ്രത്തിൽ നടന്നുവന്ന രണ്ടാമത് ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു. സമാപന സമ്മേളനം ചീപ്പുങ്കൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. റെനി കളത്തിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.കെ. പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. മാതൃസംഗമം കോട്ടയം നഗരസഭാദ്ധ്യക്ഷ ഡോ. പി.ആർ. സോന ഉദ്ഘാടനം ചെയ്തു. ഡോ.ഗീതാ അനിയൻ മുണ്ടക്കയം, ഡോ. ബീനാ സുരേഷ് എന്നിവർ പഠന ക്ലാസ് നയിച്ചു. എസ്.എൻ.ഡി.പി.യോഗം ശാഖാ സെക്രട്ടറി സി.പി. മനോഹരൻ, ഇ.എം.സോമനാഥൻ, ഒ.ആർ.രംഗലാൽ, സി.കെ.വിശ്വൻ , സി.റാണി , മോളമ്മ രംഗൻ, സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുദേവ പ്രസ്ഥാനങ്ങളുടെ മുൻകാല പ്രവർത്തകരെ സഭ കേന്ദ്രസമിതിയംഗം ഷിബു മൂലേടം , ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം എന്നിവരും ധർമ്മ പ്രചാരക ഗീതാ അനിയനെ സി.റാണിയും ആദരിച്ചു.