കോട്ടയം: മണർകാട് ജംഗ്ഷനിലുള്ള മണർകാട് ഫ്യൂവൽസ് പൂട്ടിയതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകൾ ഇന്നു ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ അടച്ചിടുമെന്ന് കോട്ടയം ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ ഏബ്രഹാം, ട്രഷറാർ എസ്. അനീഷ്, ജൂബി അലക്‌സ്, കുരുവിള മാണി എന്നിവർ പറഞ്ഞു.