പാലാ:അപകടം തുരുമ്പിച്ചു നിൽക്കുകയാണീ എളുപ്പ വഴിയിൽ; അപകടക്കെണി പാലാ റിവർവ്യൂ റോഡിന്റെ ഓരത്താണ്. ഈ റോഡിൽ നിന്നും പാലാ കുരിശുപള്ളി ജംഗഷനിലേക്കെത്താനുള്ള ഇട റോഡിന്റെ ആരംഭത്തിലെ ഓടയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു പൈപ്പുകളാണ് ദ്രവിച്ച് കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നത്. കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ടൗണിലെ സ്വകാര്യ ബസ് സ്റ്റാൻഡിലേക്കെത്താൻ വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാരും,
മെയിൻ റോഡിൽ നിന്നും റിവർവ്യൂറോഡിലെത്താനും തിരികെ മെയിൻ റോഡിലെത്താനും ആശ്രയിക്കുന്നത് ഈ ഇടറോഡിനെയാണ്. ഇരുചക്രവാഹന യാത്രികരും മറ്റ് ചെറുകിട വാഹനങ്ങളും മെയിൻ റോഡിൽ നിന്നും റിവർവ്യൂ റോഡിലെത്താനും ഈ വഴിയെ ആശ്രയിക്കുന്നുണ്ട്. പകൽ സമയങ്ങളിലും, രാത്രികാലങ്ങളിലും ഈ
വഴിയിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ദ്രവിച്ച പൈപ്പുകളിൽ ചവിട്ടിയാൽ അപകടം ഉറപ്പ്.
ആറടിയോളം താഴ്ചയുള്ള ഓട
ഈ റോഡരികിലുള്ള ടെക്സ്റ്റയിൽസിലേക്ക് പോകുന്നവരടക്കം നിരവധി ആളുകളാണ് നിത്യേന ഇതു വഴി പോകുന്നത്. ആറടിയോളം താഴ്ചയുള്ള ഓടയുടെ മുകളിലുള്ള ഇരുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ദുരന്തങ്ങൾ വിളിച്ചു വരുത്തുന്ന വഴിയായി ഇത് മാറും