കോട്ടയം: ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിലുള്ള ജില്ലയിലെ ശിശുദിന റാലി തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്ന് ഇന്ന് രാവിലെ 8ന് ആരംഭിക്കും. ഗാന്ധി സ്ക്വയർ ശീമാട്ടി റൗണ്ടാന വഴി ബേക്കർ സ്കൂളിൽ സമാപിക്കും. ജില്ലാ പൊലീസ് മേധാവി എ.എസ്.സാബു ഫ്ലാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനം കുട്ടികളുടെ പ്രധാന മന്ത്രി സി.എ.ആർച്ച (എസ്.എം.വി ഹൈസ്കൂൾ പൂഞ്ഞാർ ) ഉദ്ഘാടനം ചെയ്യും. എയ്ഡൻ ജോ ദീപു (പാല ളാലം സെന്റ് മേരീസ് ഹൈസ്കൂൾ) അദ്ധ്യക്ഷത വഹിക്കും. മിന്നു എൽസ സാജു ( ലൂർദ്ദ് സ്കൂൾ കോട്ടയം) ഗൗരിമ എസ്.നായർ ( ജവാഹർ നവോദയ വടവാതൂർ) എന്നിവർ പ്രസംഗിക്കും.