കോട്ടയം: കുട്ടിക്കാലം മുതൽ വേദമന്ത്രങ്ങൾ കേട്ടാണ് ദേവദത്തൻ വളർന്നത്. നെറ്റിയിൽ നീളൻ കുറിയുമണിഞ്ഞ് മത്സരിച്ചത് മാപ്പിളപ്പാട്ടിനും. മന്ത്രവും ഇശലും ഒരുപോലെയാണ് ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ ദേവദത്തന്. തിരുവാർപ്പ് ആശാരിപറമ്പിൽ അഭിലാഷ്- സജിത ദമ്പതികളുടെ മകനായ എ. ദേവദത്തൻ പൂജയും പഠിക്കുന്നുണ്ട്. അച്ഛൻ തിരുവാർപ്പ് ഗുരുദേവ ക്ഷേത്രത്തിലെ ശാന്തി. കുമരകം എസ്.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ ഈ എട്ടാം ക്ളാസ് വിദ്യാർത്ഥി ആദ്യമായാണ് മാപ്പിളപ്പാട്ടിൽ ഒരുകൈ നോക്കുന്നത്. സബ് ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയപ്പോൾ പ്രതീക്ഷയായി. ഇനി ചെണ്ടമേളത്തിനും മത്സരിക്കുന്നുണ്ട്.