ചങ്ങനാശേരി: ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രവർത്തനത്തിന്റെ ഭാഗമായി നടത്തി വരുന്ന 'പാഥേയം' പദ്ധതിയുടെ ഭാഗമായി വോളന്റിയർമാർ സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം നടത്തി. പ്രിൻസിപ്പൽ പി കെ അനിൽകുമാർ, പ്രോഗ്രാം ആഫീസർ ബൈജു കെ.ആർ, നാഷണൽ സർവീസ് സ്കീം ജില്ലാതല പി.എ.സി അംഗം ജയകൃഷ്ണൻ, ഗോപകുമാർ, വോളന്റിയർ ക്യാപ്ടൻമാരായ സാന്ദ്രാ വിനോദ്, നന്ദിത പ്രദീപ്, അർജുൻ മോഹൻ എന്നിവർ നേതൃത്വം നൽകി.