കോട്ടയം: ഡി.സി ബുക്‌സ് ശിശു ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 16ന് കോട്ടയം ഡി സി ബുക്‌സിൽ രാവിലെ 10 മുതൽ 12 വരെയാണ് മത്സരം. നമ്മുടെ പരിസ്ഥിതി എന്ന വിഷയത്തിൽ ഏഴു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായാണ് മത്സരം. ഒന്നാം സമ്മാനം 1000 രൂപയുടെ പുസ്തകങ്ങളും രണ്ടാം സമ്മാനം 500 രൂപയുടെ പുസ്തകങ്ങളും മൂന്നാം സമ്മാനം 250 രൂപയുടെ പുസ്തകങ്ങളുമായിരിക്കും. പേര് രജിസ്റ്റർചെയ്യുന്നതിനായി digitalbooks@dcbooks.com എന്ന ഇ മെയിൽ വിലാസത്തിലോ 7510203957 എന്ന നമ്പറിലേക്കു വാട്‌സ്ആപ് സന്ദേശം അയയ്ക്കുകയോ ചെയ്യുക.