ഈരാറ്റുപേട്ട: ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് എതിരില്ലാതെ വിജയം. മുസ്ലീം ലീഗിലെ വി.എം.സിറാജ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 25 അംഗങ്ങളാണ് തിരഞ്ഞടുപ്പ് യോഗത്തിൽ എത്തിയത്. ആകെ പോൾ ചെയ്ത 17 വോട്ടിൽ 12 വോട്ടുകൾ നേടിയാണ് സിറാജ് ചെയർമാനായത്. നാല് സി.പി.എം അംഗങ്ങളും നാല് എസ്.ഡി.പി.ഐ അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. കഴിഞ്ഞ തവണ 12 വോട്ടുകൾ നേടി ഒന്നാംസ്ഥാനത്ത് എത്തിയ എതിർ സ്ഥാനാർത്ഥി ടി.എം റഷീദിന് വോട്ടൊന്നും നേടാനായില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എം. സിറാജും, എൽ.ഡി.എഫ് വിമതനായി ടി.എം റഷീദും മാത്രമാണ് മത്സരിച്ചത്. കഴിഞ്ഞ തവണ പങ്കെടുത്ത 27 പേർക്ക് പങ്കെടുക്കാമായിരുന്ന വോട്ടെടുപ്പിൽ 25 പേരാണ് എത്തിയത്. സി.പി.ഐയിലെ റജീന നൗഫലും സി.പി.എമ്മിലെ ഇൽമുന്നിസാ ഷാഫിയും വിട്ടുനിന്നു.