office

കോട്ടയം: പുഞ്ചകൃഷി‌യ്‌ക്ക് വിത്തിനായി കർഷകർ പണം അടച്ചിട്ടും നെൽവിത്ത് നൽകാൻ കൃഷി വകുപ്പ് തയ്യാറായില്ലെന്നാരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ കൃഷി ഓഫിസ് ഉപരോധിച്ചു. ക‌ർഷക കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ ഓഫിസ് ഉപരോധിച്ചത്. 3200 രൂപ സബ്സിഡിയോടെ രണ്ടു ദിവസത്തിനുള്ളിൽ കർഷകർക്ക് നെൽവിത്തുകൾ വിതരണം ചെയ്യാമെന്ന കൃഷിവകുപ്പ് പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പ്രതിഷേധ സമരത്തിന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ജി.ഗോപകുമാർ, സന്തോഷ് ചാന്നാനിക്കാട്, അനിൽ മലരിക്കൽ, എബി ഐപ്പ്, പൂഞ്ഞാർ മാത്യു, ജിജി പേരകശേരിൽ. കെ.പി മാത്യു, എം.ബി രാജൻ, ജോൺ ചാണ്ടി, ഷൈൻ പ്രഭാഷ്, ജിജി നാഗമറ്റം, പാപ്പച്ചൻ നേര്യംപറമ്പിൽ, രമേശൻ കാണക്കാരി, റൂബി ചാക്കോ, ജോൺ ചാണ്ടി എന്നിവർ പ്രസംഗിച്ചു.