വൈക്കം: നാദശരീരന് മുന്നിൽ മേള വിസ്മയം തീർക്കാൻ സിനിമാതാരം ജയറാമും. ഏഴാം ഉത്സവ ദിനത്തിലെ ശ്രീബലിയെഴുന്നള്ളിപ്പിന് ജയറാം പ്രമാണിയായി നടത്തുന്ന പഞ്ചാരമേളം ഉണ്ടാവും. ജയറാമനോപ്പം പ്രശസ്തരായ 121 കലാകാരൻമാരും രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ശ്രീബലി എഴുന്നള്ളിപ് രണ്ടു പ്രദക്ഷിണം പൂർത്തിയാക്കി കൊടിമര ചുവട്ടിൽ എത്തുന്നതോടെ ജയറാമിന്റെ മേളത്തിനു തുടക്കമാകും. തുടർന്നു പ്രദക്ഷിണവഴിയിലുടെ കടന്ന് ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് എത്തുമ്പോൾ മേളം കൊട്ടിക്കയറും. കഴിഞ്ഞ അഷ്ടമിയുടെ ഏഴാം ഉത്സവ നാളിലും ജയറാം വൈക്കത്തെത്തി പഞ്ചാരിമേളം ഒരുക്കിയിരുന്നു.