വൈക്കം: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമിയുടെ പ്രധാന ചടങ്ങായ ഉത്സവബലി ആരംഭിച്ചു. തന്ത്രി കിഴക്കിനേടുത്ത് മേക്കട്ട് ചെറിയ നാരായണൻ നമ്പൂതിരി ചടങ്ങിന് കാർമ്മികത്വം വഹിച്ചു. മേൽശാന്തി അനുപ് നമ്പൂതിരി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. ചടങ്ങിൽ കീഴ്ശാന്തിമാരായ കൊളായി ഉണ്ണിക്യഷ്ണൻ നമ്പൂതിരി , ആഴാട് നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ഉത്സവബലി ചടങ്ങുകൾക്ക് വൈക്കത്തപ്പന്റെ മൂല വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ തിടമ്പേറ്റിയത് ചാമപ്പുഴ ഉണ്ണികൃഷ്ണൻ എന്ന ഗജവീരനാണ്. വെച്ചൂർ രാജേഷ്, കലാപീഠം ബാബു, വെച്ചൂർ വൈശാഖ്, വൈക്കം കാർത്തിക് എന്നിവർ ആചാരപ്രകാരം അനുഷ്ഠാനവാദ്യം ഒരുക്കി. 14, 16, 19 തീയതികളിലും ഉത്സവബലി ഉണ്ടാവും