പാലാ: ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ സമ്മേളനം പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. തോമസ് ചാഴികാടൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ്, കവിയും എഴുത്തുകാരനുമായ ഏഴാച്ചേരി രാമചന്ദ്രൻ, പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ, സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആർ.കെ. മണിശങ്കർ, സംസ്ഥാന സെക്രട്ടറി പി.എം. സനിൽകുമാർ, സംസ്ഥാന ട്രഷറർ സി.എസ്. വിനോദ്കുമാർ, ജില്ലാ സെക്രട്ടറി കെ.എം. പ്രദീപ് കുമാർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര ജാഥ കോട്ടയത്തുനിന്നും ആരംഭിച്ച് പാലാ നഗരം ചുറ്റി സമ്മേളന നഗരയിൽ അവസാനിച്ചു.