കോട്ടയം: അച്ഛൻ തകിൽവിദ്വാൻ, മകൻ പാട്ടുകാരൻ. കല ഇവർക്ക് കുടുംബകാര്യവും. ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിലാണ് എം.ടി സെമിനാരി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അർജുൻ വിജയിച്ചത്. അർജുന്റെ പിതാവ് ജി. രാജ്കുമാർ തകിൽ വിദ്വാനാണ്‌.10 വർത്തോളമായി അർജുൻ ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ കച്ചേരി അവതരിപ്പിച്ചിട്ടുമുണ്ട്. ഇപ്പോൾ വാഴപ്പള്ളി ഗിരിരാജ നന്ദനാണ് ഗുരു.