കോട്ടയം: ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ട വേദിയിലെത്തിയ ചലച്ചിത്ര താരം മമിത ബൈജുവിന് സെക്കൻഡ് എ ഗ്രേഡോടെ മടക്കം. കിടങ്ങൂർ എൻ.എസ്.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. വികൃതി, വരത്തൻ, ഹണിബി 2, ഡാകിനി, ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി, ഉടൻ പുറത്തിറങ്ങുന്ന കിലോമീറ്റേഴസ് ആൻഡ് കിലോമീറ്റേഴ്‌സ് എന്നിവയാണ് മമിത ബൈജു അഭിനിയിച്ച സിനിമകൾ. ഇന്നു നടക്കുന്ന കുച്ചിപ്പുടി മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. കിടങ്ങൂർ മഞ്ജിമയിൽ ഡോ. ബൈജു- മിനി ദമ്പതികളുടെ മകളാണ്.