കോട്ടയം: കോട്ടയം പി.എച്ച് ഡിവിഷനുകീഴിലുള്ള ഉപഭോക്താക്കൾ കേടായ വാട്ടർ മീറ്റർ ഡിസംബർ 1 ന് മുമ്പ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടിവരുമെന്ന് ജലഅതോറിട്ടി മുന്നറിയിപ്പ് നൽകി. കേടായ മീറ്റർ മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ ഓഫീസുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ കണക്ഷൻ വിഛേദിക്കും. മാത്രവുമല്ല, കേടായ മീറ്റർ ഉപയോഗിച്ച ആദ്യമാസം വെള്ളക്കരത്തിന്റെ 25 ശതമാനവും തുടർന്നുള്ള മാസങ്ങളിൽ 50 ശതമാനം, 100 ശതമാനം എന്നീ നിരക്കൽ അധിക സർച്ചാർജ് ഈടാക്കുകയും ചെയ്യും. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വാട്ടർ അതോറിട്ടി കോട്ടയം പി.എച്ച് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ഉപഭോക്താക്കൾക്ക് മീറ്റർ മാറ്റിവയ്ക്കുന്നതിന് ആവശ്യമായ സേവനം ലഭ്യമാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.