പാലാ : വിദ്യാർത്ഥികളുടെ പരീക്ഷാപേടിയും മാനസിക സമ്മർദ്ദങ്ങളും കുറക്കുന്നതിനായി ദ്വിദിന പരിശീലനക്കളരി ഒരുക്കി വൈസ്‌മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയൺ സോൺ. പാലാ ചാവറ പബ്ലിക് സ്‌കൂളിൽ ഇന്നും നാളെയുമായി നടക്കുന്ന ക്യാമ്പിൽ മന:ശാസ്ത്രം, യോഗ, സുംബ ഫിറ്റ്‌നസ് എന്നിവയുമുണ്ടാകും.

രാവിലെ 10ന് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ പി.എസ്.സി. ചെയർമാനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വൈസ്‌മെൻ ല്ര്രഫനന്റ് റീജിണൽ ഡയറക്ടർ ഡോ. ലീലാ ഗോപീകൃഷ്ണ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, അഡ്വ. ഫിലിപ്പ് തെങ്ങുംചേരിൽ എന്നിവർ നേതൃത്വം നൽകും. മനശാസ്ത്ര വിദഗ്ദ്ധൻ വിപിൻ ബി. റോൾഡന്റ്, യോഗാചാര്യൻ കെ. ഗോപിനാഥ്, നർത്തകൻ പ്രഭുദാസ് ചെന്നൈ, സുംബാ ഫിറ്റ്‌നസ് പരിശീലകരായ സിൻ ജേസൺ മാത്യു, ബോബ് ഫിലിപ്പ് എന്നിവർ ആദ്യദിവസത്തെ ക്യാമ്പിൽ ക്ലാസ് നയിക്കും. നാളെ മുൻ ഐ.ജി.യും വോളിബോൾ താരവുമായ എസ്. ഗോപിനാഥ്, മനശാസ്ത്ര വിദഗ്ധൻ നിജോയ് പി. ജോസ് എന്നിവരും ക്ലാസെടുക്കുമെന്ന് പ്രൊഫ. ഡോ. ലീലാ ഗോപീകൃഷ്ണ, ഡോ. വി.എ. ജോസ്, ജേക്കബ് പുതുമന, എ.എം. തോമസ് എന്നിവർ പറഞ്ഞു.