ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിൽ കലയിലൂടെ പ്രകൃതി സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഇന്റർ കൊളീജ്യേറ്റ് ഫെസ്റ്റ് 'മെലാഞ്ച് ' ഇന്ന് ആരംഭിക്കും.16 ന് സമാപിക്കും. കോളേജ് ഓഡിറ്റോറിയത്തിൽ സംഗീത സംവിധായകനും കീബോർഡ് ആർട്ടിസ്റ്റുമായ സ്റ്റീഫൻ ദേവസി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. ഷോർട് ഫിലിം മേക്കിംഗ്, ഫോട്ടോഗ്രഫി, ആർ.ജെ. ഹണ്ട്, പോസ്റ്റർ മേക്കിംഗ്, സ്‌പോട്ട് കൊറിയോഗ്രഫി, ഫേയ്‌സ് പെയിംന്റിംഗ് തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ കോളേജ് കാമ്പസിൽ നടക്കും. ആദ്യദിനം കോളേജ് വിദ്യാർത്ഥികൾക്കും രണ്ടാം ദിനം സ്‌കൂൾ വിദ്യാർത്ഥികൾക്കുമായി പ്രത്യേകം മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 16ന് അഞ്ച് പെയിന്റിംഗ് ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന തത്സമയ പെയിംന്റിംഗും നടക്കും. മേളയിലേക്കുളള പ്രവേശനം സൗജന്യമാണ്.