പാലാ: ബൈക്കും സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു.
ഏഴാച്ചേരി ചിറയ്ക്കൽ സിന്റോ തോമസിനാണ്(35) പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 7.45 ഓടെ പാലാ-തൊടുപുഴ റൂട്ടിൽ പയപ്പാറിലാണ് അപകടമുണ്ടായത്. ആദ്യം പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിന്റോയെ പരിക്ക് ഗുരുതരമായതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാലായിൽ കടയിലെ ജീവനക്കാരനായ സിന്റോ രാവിലെ ജോലിയ്ക്കായി പോരവെയാണ് അപകടം.