കാഞ്ഞിരപ്പള്ളി : തോട്ടം പുരയിടം പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക കൺവെൻഷൻ 17 ന് ഉച്ചകഴിഞ്ഞ് 2.30 ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തിൽ ചേരും. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ഇൻഫാം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഫാ.തോമസ് മറ്റമുണ്ടയിൽ ആമുഖ പ്രഭാഷണവും, വീണ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. കർഷക സംഘം ജില്ലാ പ്രസിഡന്റ് അയ്മനം ബാബു അദ്ധ്യക്ഷനാകും. കൺവെൻഷന്റെ വിജയത്തിനായി അഡ്വ: പി ഷാനവാസ് ചെയർമാനും , സജിൻ വി വട്ടപ്പള്ളി സെക്രട്ടറിയുമായി സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.