എരുമേലി : ശബരിമല തീർത്ഥാടനത്തിന് എരുമേലിയിൽ ദേവസ്വം ബോർഡിൽ ക്രമീകരണങ്ങൾ പൂർത്തിയാകാറായി. ഫയർ ഫോഴ്‌സിന് ഷെഡ് നിർമ്മിച്ചു. തോട്ടിലെ കുളിക്കടവ് ശുചീകരിച്ചു. അടിഞ്ഞുകൂടിയ മണൽ വാരിമാറ്റി. പാർക്കിംഗ് ഗ്രൗണ്ടുകളിൽ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കി. പൊലീസിന് വാച്ച് ടവർ നിർമ്മിച്ചു. ദേവസ്വം കെട്ടിടത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് മുറിയും, വിവിധ സർക്കാർ ഓഫീസുകൾക്ക് മുറികളും ക്രമീകരിച്ചു. പെയിന്റിംഗ് ജോലികളും പൂർത്തിയാകുന്നു. ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള മുറികൾ, ഭക്ഷണം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. കടകൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, ശൗചാലയങ്ങൾ എന്നിവയുടെ ലേലം ഏറെക്കുറെ പൂർത്തിയായെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ബിജു പറഞ്ഞു. പഞ്ചായത്തിന്റെ കീഴിൽ ഏഴ് കടവുകളിൽ ലൈഫ് ഗാർഡുമാരെ നിയമിച്ചു. പേട്ടക്കവലയിലെ ഹൈമാസ്സ് ലൈറ്റ് പ്രവർത്തനക്ഷമമാക്കി. മാലിന്യ ശേഖരണത്തിന് ലോറി വാങ്ങാൻ തീരുമാനിച്ചു. എന്നാൽ മാലിന്യ സംസ്‌കരണം പരിമിതമായെ നടത്താനാകൂ. ഖര മാലിന്യങ്ങൾ സംസ്‌കരിക്കാൻ സംവിധാനമില്ല.