എരുമേലി : മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനം ഇല്ലാത്ത ശൗചാലയങ്ങൾ എരുമേലിയിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയതോടെ ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കി. ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരശോധന നടത്തി അനുമതി നൽകിയാലേ പഞ്ചായത്തിൽ നിന്ന് ലൈസൻസ് അനുവദിക്കുകയുള്ളൂ. കൂടുതൽ ടോയ്‌ലെറ്റുകളുണ്ടെങ്കിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർബന്ധമാണ്. കുളിമുറികളിലെ വെള്ളം ജലാശയങ്ങളിൽ ഒഴുക്കാൻ അനുവദിക്കില്ല.