കോട്ടയം: മോഹിനിയാട്ട വേദിയിൽ അവസാന മത്സരാർത്ഥിയായി പതിവ് പോലെ തർക്കമെത്തി. സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന മത്സരത്തിൽ 13 മത്സരാർത്ഥികളിൽ മൂന്നു പേർക്കു മാത്രമാണ് എ ഗ്രേഡ് നൽകിയത്. ഇതിനെതിരെയാണ് പരാതിയുമായി മാതാപിതാക്കളും നൃത്താദ്ധ്യാപകരും കുട്ടികളും എത്തിയത്. എ ഗ്രേഡ് ലഭിച്ചെങ്കിൽ മാത്രമേ അപ്പീൽ നൽകാൻ സാധിക്കൂ. അപ്പീൽ നൽകുന്നത് ഒഴിവാക്കാൻ മനപൂർവം താഴ്ന്ന ഗ്രേഡുകൾ നൽകിയതായാണ് മത്സരാർത്ഥികളുടെ ആരോപണം. കുട്ടികൾ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ ചെന്ന് പരാതി എഴുതി നൽകുകയും ചെയ്തു.