പാമ്പാടി : അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള സഹകരണ സന്ദേശയാത്ര പ്രയാണംനടത്തി. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കട്ടപ്പനയിൽ ഉയർത്താനുള്ള പതാകയുമായാണ് യാത്രയുടെ പര്യടനം. സ്വീകരണ യോഗം സംഘാടക സമിതിചെയർമാൻ സി.എം മാത്യു ഉദ്ഘാടനം ചെയ്‌തു. സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ വി.പ്രസന്നകുമാർ, പാക്‌സ് പ്രസിഡന്റ് സതീഷ് ചന്ദ്ര ബോസ്, അസിസ്റ്റൻഡ് രജിസ്ട്രാർ ജോജോ സാമുവൽ, കാഞ്ഞിരമറ്റം സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം, വാഴപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി ചെല്ലാത്ര, വെള്ളൂർ സർവ്വീസ്സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ രാജപ്പൻ എന്നിവർ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റൻ കടുത്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണനെ പാമ്പാടി സർവ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് വിഎം പ്രദീപ് സ്വീകരിച്ചു